Connect with us

Kuwait

സിവില്‍ ഐ ഡി കാര്‍ഡ് കാലഹരണപ്പെടുന്ന മുറക്ക് പ്രവാസിയുടെ ബേങ്ക് അക്കൗണ്ട് മരവിപ്പിക്കും

സിവില്‍ ഐ ഡി കാലഹരണപ്പെടുമ്പോള്‍ ഉപഭോക്താവ് അനധികൃത താമസക്കാരനായി മാറുന്ന സാഹചര്യത്തിലാണ് ബേങ്കുകള്‍ ഇങ്ങനെ ചെയ്യുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | താമസരേഖ കാലഹരണപ്പെടുന്ന പ്രവാസിയുടെ ബേങ്ക് ഇടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ വരുത്താന്‍ ഒരുങ്ങി ബേങ്കുകള്‍. സിവില്‍ ഐ ഡി കാര്‍ഡ് കാലഹരണപ്പെട്ട ഉടനെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയോ പിവലിക്കല്‍ പരിധി കുറയ്ക്കുകയോ ആണ് ബേങ്കുകള്‍ ചെയ്യുന്നത്. കാര്‍ഡ് കാലഹരണപ്പെടുന്ന തിയ്യതിയുടെ ആദ്യ ദിവസം തന്നെ ബേങ്കുകള്‍ നടപടി സജീവമാക്കാന്‍ തുടങ്ങുമെന്നാണ് അല്‍ റയി അറബിക്ക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിവില്‍ ഐ ഡി കാലഹരണപ്പെടുമ്പോള്‍ ഉപഭോക്താവ് അനധികൃത താമസക്കാരനായി മാറുന്ന സാഹചര്യത്തിലാണ് ബേങ്കുകള്‍ ഇങ്ങനെ ചെയ്യുന്നത്. നിയമ ലംഘനമായതിനാല്‍ ഇങ്ങനെയുള്ള ഉപഭോക്തവുമായി ഇടപാട് നടത്തരുതെന്ന് ബേങ്കുകള്‍ ആവശ്യപ്പെടുന്നു. സിവില്‍ ഐ ഡിയുടെ കാലാവധി തീരുന്നതോടെ ഉപഭോക്താവ് എല്ലാ സാധാരണ പണം പിന്‍വലിക്കല്‍ ഇടപാടുകളില്‍ നിന്നും നിയന്ത്രിക്കപ്പെടുന്നു.

വായ്പാ അംഗീകാരം നേരത്തെ ലഭിച്ചാലും വിസ മാസ്റ്റര്‍ കാര്‍ഡുകളില്‍ നിന്നുള്ള പിന്‍വലിക്കലുകള്‍ക്കും ഏതു വായ്പാ വിതരണത്തിനും ഇത് ബാധകമാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ചില ബേങ്കുകള്‍ അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കുകയും മറ്റുള്ളവ കുറച്ചു പിവലിക്കല്‍ പരിധി നിശ്ചയിക്കുകയും ചെയ്യുന്നതിനാല്‍ ഫ്രീസിംഗ് പ്രക്രിയ ഓരോ ബേങ്കിനും വ്യത്യസ്തമാണ്. റസിഡന്‍സി പുതുക്കുന്നതു വരെ അക്കൗണ്ട് മരവിപ്പിക്കുന്ന രീതിയാണ് ചില ബേങ്കുകള്‍ പിന്തുടരുന്നത്.

ഉപഭോക്താവിന് തന്റെ സിവില്‍ കാര്‍ഡ് പുതുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഫ്രീസ് ചെയ്ത അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കാന്‍ ആവശ്യമായ എല്ലാ രേഖകളും സഹിതം അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും അക്കൗണ്ട് അവസാനിപ്പിച്ചാല്‍ ഒരു പുതിയ അക്കൗണ്ട് തുറക്കുന്നതില്‍ ഉപഭോക്താവിന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരും. പ്രത്യേകിച്ച് കുറച്ചു ശമ്പളമുള്ള ജോലിക്കാരെയാണ് ഇത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക.

 

Latest