OMICRON
മലപ്പുറത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു
ഈ മാസം 14ന് ഒമാനിൽ നിന്നെത്തിയ 36കാരനായ മംഗലാപുരം സ്വദേശിക്കാണ് ഒമിക്രോൺ ബാധിച്ചത്
മലപ്പുറം | മഞ്ചേരി മെഡി.കോളജിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നയാൾക്ക് പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14ന് ഒമാനിൽ നിന്നെത്തിയ 36കാരനായ മംഗലാപുരം സ്വദേശിക്കാണ് ഒമിക്രോൺ ബാധിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയയുടൻ ആർ ടി പി സി ആർ ചെയ്യുകയും കൊവിഡ് ബാധ കണ്ടെത്തുകയും ചെയ്തു. തുടർന്ന് മഞ്ചേരി മെഡി. കോളജിലേക്ക് മാറ്റി. യാത്രാ രേഖകൾ പരിശോധിച്ചപ്പോൾ രണ്ടാഴ്ച മുൻപ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ സന്ദർശിച്ചതായി കണ്ടെത്തുകയും സാംപിൾ പരിശോധനക്ക് അയക്കുകയുമായിരുന്നു. ഈ വിമാനത്തിൽ യാത്ര ചെയ്തവരോട് ജാഗ്രത പാലിക്കാനും സ്വയം നിരീക്ഷണത്തിൽ കഴിയാനും അധികൃതർ അറിയിച്ചു.
---- facebook comment plugin here -----