Connect with us

Kuwait

താമസരേഖ ഇല്ല; അറുപതിലധികം വിദേശികള്‍ അറസ്റ്റില്‍

ജുമാ സൂക്ക് ശുവൈകിലും മറ്റും നടത്തിയ സുരക്ഷാ കാമ്പയിനിടെയാണ് നടപടി.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ റെസിഡന്‍സി നിയമവും തൊഴില്‍ നിയമവും ലംഘിച്ചതിന് 62 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജുമാ സൂക്ക് ശുവൈകിലും മറ്റും നടത്തിയ സുരക്ഷാ കാമ്പയിനിടെയാണ് നടപടി.

അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. ഇത്തരം നിയമ ലംഘകരെ കണ്ടെത്താന്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.