Connect with us

common wealth games

കോമണ്‍വെല്‍ത്ത് ഗെയിംസിന് നീരജ് ചോപ്രയില്ല

പരുക്കിനെ തുടര്‍ന്ന് പിന്‍മാറ്റം

Published

|

Last Updated

ബര്‍മിംഗ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസിന് രണ്ട് ദിവസം മാത്രമിരിക്കെ ഇന്ത്യക്ക് വന്‍ തിരിച്ചടി. ഒളിമ്പിക് ജേതാവും ഉറച്ച മെഡല്‍ പ്രതീക്ഷയുമായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഗെയിംസില്‍ മത്സരിക്കില്ല. അമേരിക്കയില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരുക്കിനെത്തുടര്‍ന്നാണ് നീരജിന്റെ പിന്‍മാറ്റം. നാഭിയുടെ താഴ് ഭാഗത്തേറ്റ പരിക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുന്നത്.

നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാവില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. കായികക്ഷമതയില്ലാത്തതിനാല്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുകയാണെന്നും അദ്ദേഹം അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 

 

Latest