Kerala
കൊല്ലം കടയ്ക്കലിൽ യുവാവിനെ വെട്ടിക്കൊന്നു
ശരീരത്തില്‍ നിരവധി വെട്ടുകളും കുത്തുകളുമുണ്ട്
കൊല്ലം| കൊല്ലം കടയ്ക്കലില്‍ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു. കടക്കല്‍ വയല ശരത് ഭവനില്‍ ശരത്താണ് കൊല്ലപ്പെട്ടത്. ബാറില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ശരീരത്തില്‍ നിരവധി വെട്ടുകളും കുത്തുകളുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----



