Kerala
തിരഞ്ഞെടുപ്പ് കമ്മീഷൻ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു; പിണറായി വിജയന്
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ലോക്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം| രാജ്യത്ത് ജനാധിപത്യ സംവിധാനങ്ങൾ വലിയ വെല്ലുവിളി നേരിടുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ലോക്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ സ്ഥാപനങ്ങൾ വലിയ ഭീഷണി നേരിടുകയാണ്. ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ആർഎസ്എസ്–ബിജെപി അജണ്ട നടപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നേതൃത്വം നൽകുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഭരണാധികാരികളെ തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്കാണെന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം. എന്നാൽ ജനങ്ങളുടെ ഈ അധികാരം ഇല്ലാതാക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 13 കോടിയിലധികം ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കിയെന്നും ഇത് ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്നും പിണറായി വിജയൻ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ അംഗീകരിക്കാത്ത നയങ്ങൾ നടപ്പാക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യം തള്ളിക്കളയപ്പെട്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വോട്ടവകാശം നിഷേധിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയാൽ രാജ്യത്ത് ആയിരക്കണക്കിന് ജന്തർ മന്തറുകൾ ഇനിയും ഉയർന്നുവരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Content Highlights:Opposition leader Pinarayi Vijayan demanded the resignation of Chief Election Commissioner Gyanesh Kumar during a protest march. He accused the Election Commission of pushing an RSS-BJP agenda and threatening constitutional values. Vijayan asserted that over 13 crore people were deprived of voting rights illegally.


