Connect with us

Kerala

കേന്ദ്ര അനുമതിയില്ല; നേര്യമംഗലം- വാളറ ദേശീയപാത നിര്‍മാണം നിര്‍ത്തണമെന്ന് ഹൈക്കോടതി

മരങ്ങള്‍ മുറിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അന്വേഷിക്കാന്‍ ഉത്തരവ്

Published

|

Last Updated

കൊച്ചി | കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി നേര്യമംഗലം- വാളറ ദേശീയപാത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. റിസര്‍വ് ഫോറസ്റ്റില്‍ നിന്ന് മരം മുറിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ദേശീയ പണിമുടക്ക് ദിവസം മാത്രം 250ലേറെ മരങ്ങള്‍ അനുമതിയില്ലാതെ ദേശീയപാത അതോറിറ്റി മുറിച്ചെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. മരങ്ങള്‍ മുറിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.

നേര്യമംഗലം- വാളറ ദേശീയപാത നിര്‍മാണത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ മലക്കം മറിഞ്ഞെന്ന് ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു.

Latest