Connect with us

Kerala

നിതിന്‍രാജിന്റെ മരണം: ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് കെ പി എം എസ്

അതേസമയം, നിതിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ സംഘടന പ്രക്ഷോഭ രംഗത്തുണ്ടാകും.

Published

|

Last Updated

കണ്ണൂര്‍ | അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ ദലിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന് കേരള പുലയര്‍ മഹാസഭ (കെ പി എം എസ്). അതേസമയം, നിതിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ സംഘടന പ്രക്ഷോഭ രംഗത്തുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് എ സനീഷ് കുമാര്‍ അറിയിച്ചു. കെ പി എം എസിന്റെ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദലിത്-ആദിവാസി സംഘടനകളുമാണ് നാളെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്.

അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ച ആക്ഷന്‍ കൗണ്‍സില്‍ നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്ന് വ്യക്തമാക്കി.
 

Latest