Connect with us

Kerala

രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം

റൂട്ട് മാപ്പ് പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Published

|

Last Updated

കോഴിക്കോട്| രാമനാട്ടുകര സ്വദേശിക്ക് നിപയെന്ന് ഔദ്യോഗിക സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട്. വീട്ടുകാരും അയല്‍വാസികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 77 പേരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും തന്നെ നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റൂട്ട് മാപ്പ് പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ മരുന്നുകള്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തും. രോഗം പടരാതിരിക്കാനും നടപടികള്‍ സ്വീകരിക്കും. ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം നടത്തും. രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രമേ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയുള്ളൂവെന്നും നിലവില്‍ ആരും രോഗലക്ഷണം കാണിക്കുന്നില്ലെന്നും കോഴിക്കോട് കലക്ടര്‍ അറിയിച്ചു.

Content Highlights:
Official confirmation of a Nipah virus case has been reported in a Ramanattukara native following positive results from the Pune Virology Lab. A comprehensive contact list of 77 individuals, including healthcare workers and family members, has been prepared. Measures are underway to publish the route map and source essential medicines.

Latest