LOCAL BODY ELECTIN 2025
നിലമ്പൂര്‍ ഇടതുപക്ഷം ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്നു: സുനില്‍ കുമാര്‍
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാറിന്റെ പ്രത്യേക വികസന രാഷ്ട്രീയം പറഞ്ഞാണ് ജനങ്ങളുടെ മുന്നിലെത്തി വോട്ട് ചോദിക്കുന്നത്.
നിലമ്പൂര്‍ | ഇടതുപക്ഷം ആത്മവിശ്വാസത്തോടെയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുന്‍ മന്ത്രിയും സി പി ഐ സംസ്ഥാന നിർവാഹക സമിതി അംഗവുമായ വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.
,ബി ജെ പി സമ്പത്ത് കോർപറേറ്റുകളുടെ കൈകളില്‍ കേന്ദ്രീകരിക്കുന്നതിന് ശ്രമം നടത്തുമ്പോള്‍ എൽ ഡി എഫ് പൊതുസമ്പത്തിന്റെ ജനാധിപത്യ ക്രമത്തോട് കൂടിയ പൊതുവിതരണമാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി പി ഐ ജില്ലാ കമ്മിറ്റിയംഗം പി എം ബഷീര്‍ അധ്യക്ഷത വഹിച്ചു. കക്കാടന്‍ റഹീം, നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍, ഘടകകക്ഷി നേതാക്കൾ, കൗണ്‍സിലര്‍മാര്‍ സംസാരിച്ചു. നിലവിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും പുതിയ സ്ഥാനാര്‍ഥികളും വേദിയിലെത്തിയിരുന്നു. എൽ ഡി എഫ് ഭാഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയും ചെയ്തു.

