Connect with us

news click issue

യു എ പി എ റദ്ദാക്കണമെന്നാവശ്യപ്പെട്ടു ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയില്‍

എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യം നേരത്തെ ഡല്‍ഹി ഹൈക്കോടതി നിരസിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി  | യു എ പി എ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയെ സമീപിച്ചു. ന്യൂസ് ക്ലിക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്ത, എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ഇരുവരുടെയും ആവശ്യം നേരത്തെ ഡല്‍ഹി ഹൈക്കോടതി നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരമോന്നത കോടതിയെ സമീപിച്ചത്. ചൈനീസ് അനുകൂല പ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനെതിരെ യു എ പി എ കേസ് റജിസ്റ്റര്‍ ചെയ്തത്.

 

---- facebook comment plugin here -----

Latest