Kerala
നവജാത ശിശുവിന്റെ മരണം; കൊലപാതകമല്ലെന്ന് സൂചന
വീട്ടില്‍ വെച്ച് രഹസ്യമായി പ്രസവിച്ച ശേഷം 21 കാരി പൊക്കിള്‍കൊടി സ്വയം മുറിച്ചെടുത്തിരുന്നു

പത്തനംതിട്ട | പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.
തലയ്ക്കേറ്റ പരിക്കാണ് കുഞ്ഞിന്റെ മരണകാരണം. വീട്ടില്‍ വെച്ച് രഹസ്യമായി പ്രസവിച്ച ശേഷം 21 കാരി പൊക്കിള്‍കൊടി സ്വയം മുറിച്ചെടുത്തിരുന്നു. ഇതിനിടെ 21 കാരി ശുചിമുറിയില്‍ തലകറങ്ങി വീണുവെന്നും ഈ വീഴ്ചയില്‍ കുഞ്ഞിന്റെ തല നിലത്തടിച്ചതാകാം മരണ കാരണം എന്നുമാണ് നിഗമനം.
കേസിലെ സംശയങ്ങള്‍ നീങ്ങാന്‍ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി.
---- facebook comment plugin here -----