Connect with us

range rover phev

പുതിയ റേഞ്ച് റോവര്‍ പ്ലഗ് ഇന്‍ ഹൈബ്രിഡിന്റെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

ഇതോടെ രാജ്യത്ത് വില്‍പ്പനയിലുള്ള ഏറ്റവും വില കൂടിയ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനമായി പുതിയ റേഞ്ച് റോവര്‍ മാറി.

Published

|

Last Updated

മുംബൈ | പുതിയ റേഞ്ച് റോവര്‍ പ്ലഗ് ഇന്‍ ഹൈബ്രിഡി(പി എച്ച് ഇ വി)ന്റെ വില പ്രഖ്യാപിച്ച് ലാന്‍ഡ് റോവര്‍. 2.61 കോടി മുതല്‍ 4.15 കോടി വരെയാണ് എക്‌സ് ഷോറൂം വില. ഇതോടെ രാജ്യത്ത് വില്‍പ്പനയിലുള്ള ഏറ്റവും വില കൂടിയ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനമായി പുതിയ റേഞ്ച് റോവര്‍ മാറി.

നീളമുള്ള വീല്‍ ബേസ് ബോഡിയിലും സാധാരണ നിലയിലും റേഞ്ച് റോവര്‍ പി എച്ച് ഇ വി ലഭിക്കും. രണ്ട് മോഡലുകളിലും ജെ എല്‍ ആറിന്റെ 3.0 ലിറ്റര്‍ ഇംഗെനിയം സിക്‌സ് സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനും 38.2 കിലോവാട്ട് ഹവര്‍ ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറുമാണ് ഉപയോഗിക്കുന്നത്. പി440ഇ, പി510ഇ ശ്രേണികളില്‍ ഈ വാഹനം ലഭ്യമാകും.

സാധാരണ നിരത്തുകളില്‍ ഒറ്റ ചാര്‍ജില്‍ 88 കി മീ വരെ ഓടാം. പൂജ്യത്തില്‍ നിന്ന് 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഒരു മണിക്കൂറില്‍ താഴെ മതി. എസ് ഇ, എച്ച് എസ് ഇ, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷന്‍, എസ് വി എന്നീ വകഭേദങ്ങളില്‍ വാഹനം ലഭിക്കും.

Latest