Connect with us

Kerala

നെടുമ്പാശ്ശേരി വാഹനാപകട കേസ്: സുഹൈല്‍ സജീവിന് ജാമ്യമില്ല

മറ്റ് പ്രതികളായ നിനവ്, ജോയല്‍, അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരി വാഹനാപകട കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. മറ്റ് പ്രതികളായ നിനവ്, ജോയല്‍, അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിട്ടുണ്ട്. ഇവരുടെ ജാമ്യഹരജി നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിരസിച്ചിരുന്നു.

2026 ഒക്ടോബര്‍ 11-ന് കൊച്ചി നെടുമ്പാശ്ശേരിക്ക് സമീപം മിനി കൂപ്പര്‍ കാറിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തിലാണ് കോടതി നടപടി. ദേവിക (വയനാട്), ഗോപിക (പാലക്കാട്), ഇജാസ് (കര്‍ണാടക) എന്നിവരാണ് മരിച്ചത്.

അപകട സമയത്ത് വാഹനം മണിക്കൂറില്‍ 150-160 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുഖ്യപ്രതി സുഹൈലിന്റെ രക്തത്തില്‍ അനുവദനീയമായതിലും അഞ്ച് ഇരട്ടിയിലധികം മദ്യത്തിന്റെ അളവ് കണ്ടെത്തി. അപകടത്തിന് പിറ്റേന്ന് പ്രതി ജോയല്‍ സുഹൃത്തിന് അയച്ച നിര്‍ണായക ശബ്ദസന്ദേശം പോലീസ് കോടതിയില്‍ ഹാജരാക്കി.

Content Highlights: The court has rejected the bail application of Suhail Sajeev in connection with the Nedumbassery car accident case. Police had earlier registered a detailed case following the incident. Further investigation is currently underway regarding the crash.

 

---- facebook comment plugin here -----

Latest