Connect with us

National

ജാമിയ മില്ലിയ പ്രക്ഷോഭം: മൂന്ന് എസ് എഫ് ഐക്കാര്‍ കൂടി കസ്റ്റഡിയില്‍; പ്രതികാര നടപടികള്‍ തുടര്‍ന്ന് അധികൃതര്‍

മലയാളി നിയമ വിദ്യാര്‍ഥി എബിന്‍ ബേസില്‍, റിഹാന്‍ ഖാന്‍, അബുസാര്‍, റിതിക്, അല്‍താഫ് എന്നിവരാണ് നിലവില്‍ നിരാഹാരമനുഷ്ഠിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ജാമിയ മില്ലിയ ഇസ്‌ലാമിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നു. വിദ്യാര്‍ഥികളുടെ നിരാഹാര സമരം 16-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാതെ പ്രതികാര നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോവുകയാണെന്ന് എസ് എഫ് ഐ ആരോപിച്ചു. എസ് എഫ് ഐ പ്രവര്‍ത്തകരായ അന്‍ഷിദ്, സഹീര്‍, അല്‍ അമീന്‍ എന്നിവരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂട്ടം കൂടുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

പുറത്തുനിന്നുള്ള ആളുകളെ കയറ്റിവിടാതിരിക്കാന്‍ ക്യാമ്പസിന്റെ ഗേറ്റുകള്‍ പൂട്ടിയിരിക്കുകയാണ്. മലയാളി നിയമ വിദ്യാര്‍ഥി എബിന്‍ ബേസില്‍, റിഹാന്‍ ഖാന്‍, അബുസാര്‍, റിതിക്, അല്‍താഫ് എന്നിവരാണ് നിലവില്‍ നിരാഹാരമനുഷ്ഠിക്കുന്നത്. എബിന്‍ ബേസില്‍ 16 ദിവസവും റിഹാന്‍ ഖാന്‍ 13 ദിവസവുമായി നിരാഹത്തിലാണ്.

സമരം ശക്തമായതോടെ സര്‍വകലാശാല മുഴുവന്‍ ക്ലാസുകളും നവംബര്‍ എട്ട് വരെ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റിയിരുന്നു. സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും ഹോസ്റ്റലുകളില്‍ നിന്നൊഴിയാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. നിരാഹാര സമരം തുടരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടികളുണ്ടാകുമെന്ന് സര്‍വകലാശാല അന്ത്യശാസനം പുറപ്പെടുവിക്കുകയും ചെയ്തു.

2006-ല്‍ പിരിച്ചുവിട്ട ജാമിഅ മില്ലിയ സ്റ്റുഡന്റ്സ് യൂണിയന്‍ പുനഃസ്ഥാപിക്കുക എന്ന ആവശ്യവുമായി ഒക്ടോബര്‍ 11, 2026 മുതലാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭവും നിരാഹാര സമരവും ആരംഭിച്ചത്. യൂണിയന്‍ ഭരണഘടന അംഗീകരിച്ച് 15 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്താമെന്ന് ഒക്ടോബര്‍ 26-ന് അധികൃതര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഭരണഘടന തയ്യാറാക്കാന്‍ ഡിസംബര്‍ 20 വരെ സമയമെടുക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്.

Content Highlights: Three more SFI activists have been taken into custody by authorities following the protests at Jamia Millia Islamia. Student organizations allege that university administration and police are continuing vindictive actions against protesters. Tensions remain high on campus amid ongoing detentions.

---- facebook comment plugin here -----

Latest