Connect with us

Kozhikode

വെല്ലുവിളികളെ മുസ്‌ലിംകള്‍ അതിജയിക്കും: ഡോ. അബ്ദുൽ ഹകീം അസ്ഹരി

ഇസ്‌ലാമിക സര്‍വകലാശാല എന്ന സങ്കല്‍പത്തിന്റെ ചരിത്രപരമായ ദൗത്യത്തെ തിരിച്ചു പിടിക്കാനാണ് മര്‍കസിന്റെ പരിശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

കാരന്തൂര്‍ | ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിടുന്ന വെല്ലുവിളികളെ മുസ്‌ലിംകള്‍ അതിജയിക്കുമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി. മര്‍കസ് 45ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധികളെ അതിജയിക്കാനുള്ള ഊര്‍ജ്ജം മുസ്‌ലിംകള്‍ അവരുട വിശ്വാസത്തില്‍ നിന്നും അറിവില്‍ നിന്നും സംഭരിക്കും. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ധൈഷണികമായ നേതൃത്വം നല്‍കുകയാണ് മര്‍കസിന്റെ ദൗത്യം. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലാണ് മര്‍കസ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ഇസ്‌ലാമിക സര്‍വകലാശാല എന്ന സങ്കല്‍പത്തിന്റെ ചരിത്രപരമായ ദൗത്യത്തെ തിരിച്ചു പിടിക്കാനാണ് മര്‍കസിന്റെ പരിശ്രമമെന്നും അദ്ദേഹം പറഞ്ഞു.