Connect with us

Kerala

പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഒളിവിലായിരുന്ന മുരാരി തന്ത്രി അറസ്റ്റില്‍

ഭരണിക്കാവില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Published

|

Last Updated

കൊല്ലം|ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഒളിവിലായിരുന്ന മുരാരി തന്ത്രി അറസ്റ്റില്‍. വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ ബാബുവാണ് അറസ്റ്റിലായത്. ഭരണിക്കാവില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം കൊല്ലം പുത്തൂരില്‍ ബാധ ഒഴിപ്പിക്കാന്‍ മാതാവിനൊപ്പം എത്തിയ കുട്ടിക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രതിക്കെതിരെ പുത്തൂര്‍ പോലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

ഇയാള്‍ മാതാവിനെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ പ്രതി കടന്നുകളഞ്ഞു.തുടര്‍ന്ന് ഭരണിക്കാവില്‍ നിന്ന് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. റീല്‍ വീഡിയോകളിലൂടെ സാമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു മുരാരി തന്ത്രി.

 

---- facebook comment plugin here -----

Latest