Connect with us

Kasargod

മുഹിമ്മാത്ത് അഹ്ദല്‍ ഉറൂസ്; സന്ദേശ യാത്രകള്‍ക്ക് ഉജ്ജ്വല തുടക്കം

ദക്ഷിണ മേഖലാ യാത്ര 24 മുതല്‍ ആരംഭിക്കും.

Published

|

Last Updated

മധ്യ മേഖലാ യാത്രയുടെ ഭാഗമായി മാലിക് ദീനാറില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ജാഥാ നായകന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫിക്ക് പതാക കൈമാറുന്നു.

പുത്തിഗെ | ഈ മാസം 28 മുതല്‍ 31 വരെ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 20-ാമത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച സന്ദേശ പ്രയാണത്തിന്റെ ഉത്തര മധ്യ മേഖലാ യാത്രകള്‍ക്ക് ഉജ്ജ്വല തുടക്കം. ജില്ലയെ മൂന്ന് മേഖലകളാക്കി നടത്തുന്ന പ്രയാണത്തിന്റെ മധ്യ മേഖലാ യാത്ര തളങ്കര മാലിക് ദീനാര്‍ മഖാം പരിസരത്ത് ജാഥാ നായകന്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാലിന് പതാക കൈമാറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. മഖാം സിയാറത്തിന് സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി നേതൃത്വം നല്‍കി.

സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങള്‍, ഷാഫി സഖാഫി ഏണിയാടി, അഹ്മദ് സഅദി ചെങ്കള, ടിപ്പു മുഹമ്മദ്, ശംസുദ്ധീന്‍ കോളിയാട്, ഖലീല്‍ തളങ്കര, സിറാജ് മൗലവി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അലി ഹിമമി ചെട്ടുംകുഴി, ശാകിര്‍ ഹിമമി തുടങ്ങിയവര്‍ സംബന്ധിച്ചു. യാത്ര ചൂരിയില്‍ സമാപിച്ചു. നാളെ മുള്ളേരിയ സോണില്‍ പര്യടനം നടത്തും. മറ്റന്നാള്‍ ബദിയടുക്ക സോണിലെ ചെടേക്കാലില്‍ സമാപിക്കും.

ഉത്തര മേഖലാ യാത്ര മഞ്ചേശ്വരം മള്ഹറില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ മഖാം സിയാറത്തോടെ പ്രയാണമാരംഭിച്ചു. മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ഷഹീര്‍ തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി, ജാഥാ നായകന്‍ അബൂബക്കര്‍ കാമില്‍ സഖാഫിക്ക് പതാക കൈമാറി. പാത്തൂര്‍ മുഹമ്മദ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഹമീദ് സഖാഫി ബാകിമാര്‍, അസീസ് സഖാഫി മച്ചംപാടി, മുഹമ്മദ് സഖാഫി തൊക്കെ, ഹസന്‍ കുഞ്ഞി മള്ഹര്‍, ഷമീര്‍ ഹാജി പാത്തൂര്‍, അഷ്റഫ് സഖാഫി ഉളുവാര്‍, ഫാറൂഖ് സഖാഫി കര, സുബൈര്‍ ബാഡൂര്‍, സമദ് ഹിമമി കടമ്പാര്‍, ഖലീല്‍ ഹിമമി തുടങ്ങിയവര്‍ സംബന്ധിച്ചു. യാത്ര ആനേകല്ലില്‍ സമാപിച്ചു. നാളെ ഉപ്പള സോണില്‍ പര്യടനം നടത്തി മറ്റന്നാള്‍ കുമ്പള സോണില്‍ സമാപിക്കും. ദക്ഷിണ മേഖലാ യാത്ര 24 മുതല്‍ ആരംഭിക്കും.

 

 

Latest