Connect with us

wynad wild elephant

വയനാട്ടിലെ ആളെക്കൊല്ലി മോഴയാനയെ കണ്ടെത്തി;മയക്കുവെടി സംഘം കാട്ടിലേക്കു നീങ്ങി

കുങ്കി ആനകളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ആന ആംബുലന്‍സും സ്ഥലത്തുണ്ട്

Published

|

Last Updated

വയനാട് | വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്‌നയെ കാട്ടില്‍ കണ്ടെത്തി. ആനയിപ്പോള്‍ ട്രാക്കിംഗ് ടീമിന്റെ നിരീക്ഷണത്തിലാണ്. വെറ്ററിനറി ടീം കാട്ടിലേക്കു നീങ്ങിയിട്ടുണ്ട്. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കും. കുങ്കി ആനകളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ആന ആംബുലന്‍സും സ്ഥലത്തുണ്ട്.

ആന അതിവേഗത്തില്‍ നീങ്ങുന്നതാണു ദൗത്യത്തിന് പ്രതിസന്ധിയായത്. ഇന്നലെ രാത്രി വൈകിയതോടെ ദൗത്യം താത്കാലികമായി ഉപേക്ഷിച്ചിരുന്നു. ആളെക്കൊല്ലി മോഴയുടെ സാന്നിധ്യം ഉള്ളതിനാല്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്ത് ഇറങ്ങരുതെന്നും കളക്ടര്‍ അറിയിച്ചു.