Connect with us

Ongoing News

മാസപ്പടിക്കേസ്; കര്‍ത്തയെ ഇ ഡി ചോദ്യം ചെയ്യുന്നത് പത്ത് മണിക്കൂര്‍ പിന്നിട്ടു

ശശിധരന്‍ കര്‍ത്തയുടെ ആലുവയിലെ വീട്ടില്‍ വെച്ച് ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്

Published

|

Last Updated

കൊച്ചി |  മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി)ചോദ്യം ചെയ്യല്‍ പത്ത് മണിക്കൂര്‍ പിന്നിട്ടു. ശശിധരന്‍ കര്‍ത്തയുടെ ആലുവയിലെ വീട്ടില്‍ വെച്ച് ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ചോദ്യം ചെയ്യല്‍ രാത്രിയിലും തുടരുകയാണ്.

ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും കര്‍ത്ത ഹാജരായിരുന്നില്ല.അതേസമയം ഇഡി സമന്‍സിനെതിരെ കര്‍ത്ത വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചോദ്യം ചെയ്യല്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനെതിരെ സിഎംആര്‍എല്‍ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 

 

Latest