Connect with us

Kerala

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്: സുധാകരന്‍ നാളെ ഇ ഡി മുമ്പാകെ ഹാജരാകില്ല

മുന്‍ ഡി ഐ ജി. എസ് സുരേന്ദ്രനും ഹാജരാകാന്‍ കഴിയില്ലെന്ന് ഇ ഡി യെ അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം | മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നാളെ ഇ ഡി മുമ്പാകെ ഹാജരാകില്ല. വരുന്ന ചൊവ്വാഴ്ച ഹാജരാകാമെന്ന് സുധാകരന്‍ ഇ ഡിയെ അറിയിച്ചു. ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഇ ഡി യെ അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ സുധാകരനെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിട്ടയച്ചിരുന്നു. ഇടപാടുകാര്‍ മോന്‍സണ് നല്‍കിയ 25 ലക്ഷം രൂപയില്‍ പത്തുലക്ഷം കെ സുധാകരന്‍ കൈപ്പറ്റിയെന്ന് മോന്‍സണിന്റെ മുന്‍ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു.

സുധാകരനു പിന്നാലെ മുന്‍ ഡി ഐ ജി. എസ് സുരേന്ദ്രനും ഹാജരാകാന്‍ കഴിയില്ലെന്ന് ഇ ഡി യെ അറിയിച്ചു. ഇത് രണ്ടാം തവണയാണ് സുരേന്ദ്രനെ ഇ ഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ചികിത്സയിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഐ ജി ലക്ഷ്മണും ഇ ഡിയെ അറിയിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest