Connect with us

Kerala

മോൻസൻ മാവുങ്കലിൻ്റെ പുരാവസ്തു തട്ടിപ്പ് കേസ്: മുൻ ഡി ഐ ജിയുടെ ഭാര്യയെ ചോദ്യം ചെയ്യും

കേസില്‍ നാലാം പ്രതിയാണ് സുരേന്ദ്രൻ.

Published

|

Last Updated

കൊച്ചി | മോൻസൻ മാവുങ്കൽ മുഖ്യ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ മുൻ ഡി ഐ ജിയുടെ ഭാര്യക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ ഡി ഐ ജി. എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖക്കാണ് നോട്ടീസ് നൽകിയത്. അടുത്ത വെള്ളിയാഴ്ചയാണ് ഹാജരാകേണ്ടത്.

ബിന്ദുലേഖയുടെ ബേങ്ക് അക്കൗണ്ടിലേക്ക് മോൻസൺ മാവുങ്കലും ജീവനക്കാരും പണം അയച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിൽ ബിന്ദുലേഖക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ നാലാം പ്രതിയാണ് സുരേന്ദ്രൻ.

ബിന്ദുലേഖക്കെതിരെ ക്രൈം ബ്രാഞ്ച് നേരത്തെ കേസ് എടുത്തിരുന്നു. ഗൂഢാലോചന, വിശ്വാസ വ‌ഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

---- facebook comment plugin here -----

Latest