Connect with us

National

സന്യാസിമാരെ കൊലപ്പെടുത്തിയ കേസ്; 32 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

ബിഹാറിലെ സമസ്തിപൂര്‍ സ്വദേശിയായ ലളിത് (48) ആണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്

Published

|

Last Updated

ന്യൂഡല്‍ഹി | കിഴക്കന്‍ ഡല്‍ഹിയിലെ ആശ്രമത്തിലെ രണ്ട് സന്യാസിമാരെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കവര്‍ച്ച ചെയ്ത കേസില്‍ 32 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി പിടിയില്‍. ബിഹാറിലെ സമസ്തിപൂര്‍ സ്വദേശിയായ ലളിത് (48) ആണ് പിടിയിലായത്. മംഗോള്‍പുരി ഫേസ്-2 വിലെ പാക്കേജിങ് ഫാക്ടറിയില്‍ വ്യാജ വിലാസത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.

1994-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശ്രമത്തിലെ രണ്ട് സന്യാസിമാരെ പ്രതികള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും തുടര്‍ന്ന് പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച ചെയ്യുകയുമായിരുന്നു. കേസില്‍ മറ്റ് പ്രതികളായ സുനില്‍ കുമാര്‍, ദിലീപ് റാം, സുശീല്‍ എന്നിവരെ തുടക്കത്തില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ലളിത് ഒളിവില്‍ പോവുകയായിരുന്നു. 1995 ഒക്ടോബര്‍ 26-ന് കോടതി ലളിതിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കുറ്റകൃത്യത്തിനുശേഷം ബിഹാറിലേക്ക് കടന്ന ഇയാള്‍ 2000 വരെ അവിടെ വിവിധ ജോലികള്‍ ചെയ്തു. പിന്നീട് യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ച് ഡല്‍ഹിയിലേക്ക് തിരിച്ചെത്തി വിവിധ ഫാക്ടറികളില്‍ ജോലി ചെയ്തുവരികയായിരുന്നു.

മംഗോള്‍പുരിയിലെ ഫാക്ടറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളുടെ യഥാര്‍ഥ വിവരങ്ങള്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചാണ് പോലീസ് സ്ഥിരീകരിച്ചത്.

Content Highlights: Main accused Lalit arrested in Delhi after 32 years for the 1994 double murder and robbery of two monks at an East Delhi ashram. He lived under a fake identity in Mangolpuri. Police verified his identity using his Aadhaar card. Other co-accused were arrested earlier.

Latest