Connect with us

Uae

തൊഴിൽ തട്ടിപ്പുകൾക്കെതിരെ മൊഹ്റെ മുന്നറിയിപ്പ് നൽകി

ഓൺലൈൻ വഴി തൊഴിൽ അന്വേഷണം വർധിക്കുന്ന സാഹചര്യത്തിൽ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യതയേറിയിട്ടുണ്ട്.

Published

|

Last Updated

ദുബൈ| ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് തൊഴിൽ അന്വേഷകരെ ലക്ഷ്യമിടുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്റെ) മുന്നറിയിപ്പ് നൽകി. “വീട്ടിലിരുന്ന് ജോലി ചെയ്യുക’, “പരിചയം ആവശ്യമില്ല’, “ഫ്ലെക്‌സിബിൾ ഷെഡ്യൂൾ’ തുടങ്ങിയ ആകർഷക വാചകങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ആളുകളെ തേടിയെത്തുന്നത്.
ഓൺലൈൻ വഴി തൊഴിൽ അന്വേഷണം വർധിക്കുന്ന സാഹചര്യത്തിൽ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യതയേറിയിട്ടുണ്ട്. കുറഞ്ഞ പ്രയത്‌നത്തിൽ ഉയർന്ന ശമ്പളം, അവ്യക്തമായ ജോലി വിവരണം, അഭിമുഖങ്ങളും യോഗ്യതകളും ഒഴിവാക്കിയുള്ള ഓഫറുകൾ എന്നിവ നൽകി തട്ടിപ്പുകാർ ഉദ്യോഗാർഥികളെ പ്രലോഭിപ്പിക്കുന്നു. അപേക്ഷാ ഫീസ്, പശ്ചാത്തല പരിശോധന, ജോലി ഉപകരണങ്ങൾ എന്നിവക്കായി മുൻകൂട്ടി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ പ്രധാന സൂചനയാണ്. യു എ ഇയിലെ തൊഴിലിനായുള്ള ഏത് ഓഫറും മന്ത്രാലയത്തിന്റെ സിസ്റ്റം വഴി നൽകുന്ന ഔദ്യോഗിക ഓഫർ ലെറ്ററോടുകൂടി ആയിരിക്കണമെന്ന്  വ്യക്തമാക്കിയിട്ടുണ്ട്. വർക്ക് വിസ നൽകുന്നതിന് മുമ്പ് ഈ രേഖ നിർബന്ധമാണ്.
“ജോലി ഉറപ്പാക്കാൻ പണം നൽകാൻ ഉദ്യോഗാർഥികൾ ഒരിക്കലും സമ്മതിക്കരുത്.’ മൊഹ്റെ ഉദ്യോഗസ്ഥർ പറഞ്ഞു. യഥാർഥ തൊഴിൽദാതാക്കൾ എല്ലാ റിക്രൂട്ട്മെന്റ് ചെലവുകളും വഹിക്കും, സാധുവായ ഒരു ജോലി ഓഫർ മന്ത്രാലയം വഴി എപ്പോഴും സ്ഥിരീകരിക്കും.  ടൂറിസ്റ്റ് അല്ലെങ്കിൽ വിസിറ്റ് വിസയിൽ ജോലി ചെയ്യുന്നത്  യു എ ഇയിൽ നിയമവിരുദ്ധമാണ്. എല്ലാ തൊഴിലുകളും മൊഹ്റെ വഴി ഔദ്യോഗികമാക്കുകയും വർക്ക് വിസയോ പെർമിറ്റോ നേടുകയും വേണം. ഏതെങ്കിലും സംശയങ്ങളുണ്ടെങ്കിൽ +971 6802 7666 എന്ന നമ്പറിലോ ask@mohre.gov.ae എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
---- facebook comment plugin here -----

Latest