Connect with us

Uae

മുഹമ്മദ് ബിൻ റാശിദ് എക്‌സലൻസ് അവാർഡ്; എട്ടാമത് പതിപ്പിന് തുടക്കം

മൊത്തം 29 പുരസ്‌കാരങ്ങളാണ് ഇത്തവണ നൽകുന്നത്. ലീഡിംഗ് ഫെഡറൽ എന്റിറ്റി, എക്‌സലൻസ് നിലനിർത്തുന്ന മികച്ച സ്ഥാപനം, പ്രകടനം മെച്ചപ്പെടുത്തിയ മികച്ച സ്ഥാപനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

Published

|

Last Updated

ദുബൈ|മികച്ച സർക്കാർ പ്രകടനത്തിനുള്ള മുഹമ്മദ് ബിൻ റാശിദ് അവാർഡിന്റെ എട്ടാമത് പതിപ്പിന് യു എ ഇയിൽ തുടക്കമായി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം കഴിഞ്ഞ വർഷം പ്രഖ്യാപിച്ച “പ്രോആക്ടീവ് പെർഫോമൻസ് സിസ്റ്റം’ എന്ന സമഗ്രമായ മൂല്യനിർണയ രീതിയാണ് പുതിയ പതിപ്പിൽ സ്വീകരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളുടെ സംയോജനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗവും ഇതിൽ പ്രധാന മാനദണ്ഡമാകും.

എട്ടാമത് പതിപ്പിൽ പുതിയ പുരസ്‌കാര വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനം, ഭാവി സന്നദ്ധതയിൽ മികച്ച സ്ഥാപനം എന്നിവയാണ് പുതുതായി ചേർത്ത വിഭാഗങ്ങൾ. വ്യക്തിഗത മികവിനുള്ള പ്രധാനമന്ത്രിയുടെ മെഡലുകളിൽ എ ഐ വിഭാഗത്തിലെ മികച്ച സി ഇ ഒ, ഭാവി സന്നദ്ധതയിലെ മികച്ച ജീവനക്കാരൻ എന്നീ വിഭാഗങ്ങളും ഇത്തവണ ഉണ്ടാകും. യു എ ഇയുടെ സർക്കാർ പ്രവർത്തനങ്ങളിൽ മികവ് എന്നത് ഒരു അടയാളമായി മാറിയിട്ടുണ്ടെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗെർഗാവി പറഞ്ഞു.

മൊത്തം 29 പുരസ്‌കാരങ്ങളാണ് ഇത്തവണ നൽകുന്നത്. ലീഡിംഗ് ഫെഡറൽ എന്റിറ്റി, എക്‌സലൻസ് നിലനിർത്തുന്ന മികച്ച സ്ഥാപനം, പ്രകടനം മെച്ചപ്പെടുത്തിയ മികച്ച സ്ഥാപനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വിശിഷ്ട അംബാസഡർ, മികച്ച അണ്ടർ സെക്രട്ടറി, മികച്ച അധ്യാപകൻ, ഡോക്ടർ തുടങ്ങിയ 16 വിഭാഗങ്ങളിലെ മെഡലുകളും ഇതിന്റെ ഭാഗമായി സമ്മാനിക്കും. സമൂഹത്തിലും ഗുണഭോക്താക്കളിലും ഉണ്ടാക്കുന്ന സ്വാധീനം വിലയിരുത്തുന്ന ‘360-ഡിഗ്രി’ രീതിയാണ് പുരസ്‌കാര നിർണയത്തിനായി ഉപയോഗിക്കുന്നത്.

 

 

Latest