Kuwait
441പേരുടെ റസിഡന്‍സി മേല്‍വിലാസം റദ്ദാക്കിയതായി കുവൈത്ത് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി
നിശ്ചിത സമയത്തിനകം പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് എതിരെ 100 ദിനാര്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കുവൈത്ത് സിറ്റി | കുവൈത്തില്‍ 441 പേരുടെ താമസ മേല്‍വിലാസം റദ്ദാക്കിയതായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി അറിയിച്ചു.കെട്ടിട ഉടമകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ കെട്ടിടം പൊളിച്ചതിനെ തുടര്‍ന്നോ ആണ് മേല്‍വിലാസങ്ങള്‍ നീക്കം ചെയ്യപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
മേല്‍വിലാസം റദ്ദാക്കപ്പെട്ട വ്യക്തികള്‍ പുതിയ താമസ വിലാസം രജിസ്റ്റര്‍ ചെയ്യുന്നതിനായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ഓഫീസില്‍ നേരിട്ടോ അല്ലെങ്കില്‍,സഹല്‍ ആപ്പ് വഴിയോ അപേക്ഷ സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച ശേഷം 30 ദിവസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കണമെന്നും നിശ്ചിത സമയത്തിനകം പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് എതിരെ 100 ദിനാര്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Content Highlights: Kuwait’s Public Authority for Civil Information cancelled the residency addresses of 441 individuals. Authorities stated the action follows building demolitions or notifications from property owners. Affected residents must re-register within 30 days via the Sahel app or face a 100 KD fine.




