Connect with us

Kuwait

കുവൈത്തില്‍ സുരക്ഷാ പരിശോധന തുടരുന്നു; നിരവധി നിയമലംഘകര്‍ പിടിയില്‍

407 വിവിധ ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തി.168 സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 50 പട്രോള്‍ വാഹനങ്ങള്‍ ഉപയോഗിച്ചായിരുന്നു സുരക്ഷാ പരിശോധന.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ ഖൈത്താന്‍, റിഗായി, ഫര്‍വാനിയ തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ സുരക്ഷാ പരിശോധനയില്‍ നിരവധി നിയമലംഘകര്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ക്രിമിനല്‍ കേസുകളില്‍ അറസ്റ്റ് വാറണ്ട് നേരിടുന്നവര്‍, സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവര്‍, താമസ അനുമതി രേഖയുടെ കാലാവധി കഴിഞ്ഞവര്‍, മതിയായ തിരിച്ചറിയല്‍ രേഖ ഇല്ലാത്തവര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇതിനുപുറമേ 407 വിവിധ ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

168 സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 50 പട്രോള്‍ വാഹനങ്ങള്‍ ഉപയോഗിച്ചായിരുന്നു സുരക്ഷാ പരിശോധന. പിടിയിലായവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായും രാജ്യത്തിന്റെ സുരക്ഷയും ക്രമസമാധാനവും മുന്‍നിര്‍ത്തി രാജ്യവ്യാപകമായി നടത്തുന്ന സുരക്ഷാ പരിശോധനയുടെ തുടര്‍ച്ചയാണിതെന്നും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കുവൈത്തിലെ ജാബര്‍ അല്‍ അഹ്മദ് പ്രദേശത്ത് ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളില്‍ നിന്ന് ഡീസല്‍ മോഷ്ടിക്കുകയും നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തെന്ന കേസില്‍ നാല് ഇന്ത്യന്‍ പ്രവാസികളെ കഴിഞ്ഞ ദിവസം കുവൈത്ത് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനല്‍ സെക്യൂരിറ്റി മേഖലക്ക് കീഴിലുള്ള ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ കാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള അന്വേഷണത്തിനും ടവറുകളിലെ നിരീക്ഷണം ശക്തമാക്കിയതിനും പിന്നാലെയാണ് കുറ്റവാളികള്‍ പിടിയിലായത്.

ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി കരാര്‍ ലഭിച്ച കമ്പനിയിലെ ജീവനക്കാരാണ് അറസ്റ്റിലായ നാലുപേരും. ജോലിയുടെ സാഹചര്യം മുതലെടുത്ത് ടവറുകള്‍ക്കായി അനുവദിച്ചിരുന്ന അളവിനേക്കാള്‍ കൂടുതല്‍ ഡീസല്‍ കൈവശപ്പെടുത്തി മോഷണം നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ചോദ്യം ചെയ്യലില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ സമാനമായ മോഷണവും നശീകരണ പ്രവര്‍ത്തനങ്ങളും നടത്തിയതായി പ്രതികള്‍ സമ്മതിച്ചതായി അധികൃതര്‍ പറഞ്ഞു. മറ്റു ഗവര്‍ണറേറ്റുകളില്‍ റിപോര്‍ട്ട് ചെയ്ത സമാന സംഭവങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Content Highlights: Kuwait authorities have intensified nationwide security inspections to apprehend residency and labor law violators. Dozens of illegal expatriates were arrested during joint operations conducted across multiple regions. Legal procedures have been initiated against the detainees prior to deportation.

---- facebook comment plugin here -----

Latest