Connect with us

National

വീണ്ടും സമരത്തിനൊരുങ്ങി സിജെപി; ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് അടുത്ത മാസം അഞ്ചിന് പ്രതിഷേധ പ്രകടനം

Published

|

Last Updated

ന്യുഡല്‍ഹി |  കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും സമരം പ്രഖ്യാപിച്ച് സിജെപി. സെപ്റ്റംബര്‍ അഞ്ചിന് ഇന്ത്യാ ഗേറ്റില്‍ നിന്ന് ആരംഭിച്ച് ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് സിജെപി നേതാക്കള്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന സിജെപി പ്രവര്‍ത്തക സമിതി യോഗത്തിലാണ്തീരുമാനം.

വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് സിജെപി വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നത്.സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ലെന്നും ഈ വഞ്ചന അംഗീകരിക്കാനാകില്ലെന്നും സിജെപി വ്യക്തമാക്കി.

പ്രതിഷേധ സമരത്തില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയവരുടെ കുടുംബാംഗങ്ങളും സമരത്തില്‍ പോലീസ് ക്രൂരതയ്ക്ക് ഇരയായവരും പങ്കെടുക്കുമെന്നും സിജെപി നേതാക്കള്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ പട്ടിക സമര്‍പ്പിക്കാന്‍ സുപ്രിംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെന്ന് സിജെപി കുറ്റപ്പെടുത്തി. ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പൂര്‍ണ്ണമായും പാലിക്കപ്പെടണമെന്ന് സിജെപി ആവശ്യപ്പെട്ടു. രാജ്യത്തെ യുവാക്കളോട് കേന്ദ്ര സര്‍ക്കാരിനെതിരെ അണിനിരക്കാന്‍ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

Content Highlights: The CJP announced a protest march from India Gate to the Delhi Police Headquarters on September 5. The decision was taken in the CJP working committee meeting after the central government failed to fulfill promises given to end the NEET student agitation. Families of NEET victims will participate

---- facebook comment plugin here -----

Latest