Connect with us

Idukki

മിഷൻ അരിക്കൊമ്പൻ; ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

ആനയെ പിടികൂടുന്നത് വരെ സമരവുമായി നാട്ടുകാർ തെരുവിൽ

Published

|

Last Updated

ഇടുക്കി | അരിക്കൊന്പനെ പിടികൂടാനുള്ള വനംവകുപ്പ് നീക്കത്തിൽ ഹൈക്കോടതി നടത്തിയ ഇടപെടലിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. ഇതിന്റെ ഭാഗമായി നാളെ ചിന്നക്കനാൽ ഉൾപ്പെടെയുള്ള 13 പഞ്ചായത്തുകളിൽ നാളെ ഹർത്താൽ.

ഹൈക്കോടതി വിധിയെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ആനയെ പിടികൂടുന്നത് വരെ സമരം ചെയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തി ഉപരോധം നടത്തുകയാണ് നാട്ടുകാർ.

നേരത്തെയും സമാനമായ രീതിയിൽ കുങ്കിയാനകളെ എത്തിച്ചെങ്കിലും നടപടി പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. ഇതുപോലെ ഇപ്പോഴും തങ്ങളെ വഞ്ചിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.

മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ജുഡീഷ്യറിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ജനകീയ ഹർത്താൽ. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നി പഞ്ചായത്തുകളിലാണ് നാളെ ഹർത്താൽ നടക്കുന്നത്

Latest