Connect with us

Kerala

കാണാതായ ഇതര സംസ്ഥാന തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍

ഇയാളെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു

Published

|

Last Updated

തിരുവനന്തപുരം |   പോത്തന്‍കോട് കാണാതായ ഇതരസംസ്ഥാന തൊഴിലാളിയെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി നന്ദു വിശ്വാസ് (59)ആണ് മരിച്ചത്. ഇയാളെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് വൈകീട്ടോടെ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്ന് രാവിലെ കൂടെയുള്ളവര്‍ വെള്ളം കിണറില്‍ നിന്നും വെള്ളമെടുക്കുന്ന സമയത്താണ് മൃതദേഹം കണ്ടത്. അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest