Kasargod
സഅദിയ്യ ക്വൂന്‍സ് ലാന്‍ഡ് 16 ന് മന്ത്രി സമീര്‍ അഹ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും
പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. സഅദുല്‍ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തും.
ദേളി | സഅദിയ്യ ക്വൂന്‍സ് ലാന്‍ഡ് ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനം ഈമാസം 16ന് (ശനി). രാവിലെ 11ന് കര്‍ണാടക ന്യൂനപക്ഷ വഖഫ് മന്ത്രി ബി സെഡ് സമീര്‍ അഹ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. സഅദുല്‍ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തും. ശാഫി സഅദി ബാംഗ്ലൂര്‍ കീ നോട്ട് അവതരിപ്പിക്കും.
അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ, അഡ്വ. ടി സിദ്ധീഖ് എം എല്‍ എ, മുന്‍ മന്ത്രി സി കെ അഹ്മദ് അലി മുഖ്യാതിഥികളായിരിക്കും. മാഹിന്‍ ഹാജി കല്ലട്ര, പി കെ ഫൈസല്‍, എന്‍ എ അബൂബക്കര്‍ ഹാജി, എ അബ്ദുറഹ്മാന്‍, നൗഫല്‍ പുളിങ്ങോം, ഹകീം കുന്നില്‍, അസീസ് കടപ്പുറം, അബൂബക്കര്‍ ഹാജി മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.