Connect with us

Kerala

ബത്തേരി പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണ കേസ്‌; ലഹരി കടത്താന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി

മലപ്പുറം പൂക്കോട്ടുംപാടത്തു നിന്നാണ് പ്രത്യേക അന്വേഷണ സംഘം കാറ് കണ്ടെടുത്തത്.

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി| ബത്തേരി പോലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ലഹരിവസ്തു മോഷണം പോയ സംഭവത്തില്‍ പ്രതിയായ സീനിയര്‍ സിപിഒ സബിതിന്റെ വാഹനം കണ്ടെത്തി. മലപ്പുറം പൂക്കോട്ടുംപാടത്തു നിന്നാണ് പ്രത്യേക അന്വേഷണ സംഘം കാറ് കണ്ടെടുത്തത്.

ഈ കാറിലാണ് സബിത് ഏഴുചാക്ക് ഹാന്‍സ് കടത്തിയത്. എന്നാല്‍ പ്രതിയായ സാബിത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. സബിതിനെ ഒളിവില്‍ കഴിയാന്‍ സുഹൃത്ത് സഹായിച്ചെന്ന് പോലീസ് കരുതുന്നു. അതേസമയം പോലീസുദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.

Content Highlights:
The special investigation team recovered the car used by accused Senior CPO Sabith in the Wayanad Sulthan Bathery police station contraband theft case. The vehicle was found at Pookkottumpadam in Malappuram. Sabith, who used the car to transport seized banned tobacco items, remains absconding.

---- facebook comment plugin here -----

Latest