Kerala
ഓപ്പറേഷൻ തൂഫാൻ; ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് സർക്കാർ
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം| അന്തര്‍ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള അന്വേഷണത്തിന് ആന്റി നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എറണാകുളം, കോഴിക്കോട്, തിരുവനന്തരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റുള്ളത്. കൂടാതെ തൂഫാന്‍ രണ്ടാംഘട്ടം ഈ മാസം 28 ന് ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേ സമയം 10,918 കേസുകളാണ് തൂഫാന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മലപ്പുറം എം ഡി എം എ കേസുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ നാല് പേരെകൂടി പിടികൂടിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights:
Kerala government has formed a new Anti-Narcotic Investigation Team to trace inter-state drug networks, announced minister Ramesh Chennithala. The units will operate in Ernakulam, Kozhikode, and Thiruvananthapuram. Phase two of Operation Toofan will commence on September 28 to intensify crackdowns.





