Connect with us

Kerala

കായംകുളത്ത് മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

അപകടത്തിൽ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

Published

|

Last Updated

കായംകുളം |മന്ത്രി സജി ചെറിയാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കായംകുളം എംഎസ്എം കോളജിന്റെ മുമ്പില്‍ ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി  കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

തുടര്‍ന്ന്  അപകടത്തിൽ പെട്ട രണ്ടാമത്തെ കാര്‍ ഇതുവഴി വന്ന ടിപ്പര്‍ ലോറിയിലും ഇടിച്ചു. മന്ത്രി സഞ്ചരിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും  തകര്‍ന്നു. മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ടായെങ്കിലും ആര്‍ക്കും അപകടത്തില്‍ പരുക്കില്ല.