Connect with us

Kerala

ആവശ്യമെങ്കില്‍ സര്‍ക്കാരിന് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ബോര്‍ഡ് പിരിച്ചുവിടല്‍ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് ചെയര്‍മാന്‍ കെ എസ് ഹംസ

Published

|

Last Updated

തിരുവനന്തപുരം | ആവശ്യമെങ്കില്‍ സര്‍ക്കാരിന് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി നിരീക്ഷണമുണ്ടെന്ന പരാമര്‍ശവുമായി വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.

വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കേസുകള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മറ്റ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡ് പിരിച്ചുവിടല്‍ തീരുമാനം സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് ചെയര്‍മാന്‍ കെ എസ് ഹംസ പ്രതികരിച്ചു. നിയമം മറികടക്കാന്‍ ആര്‍ക്കും കഴിയില്ല. പിരിച്ചുവിടല്‍ നടക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണ്. വഴിയില്‍ തടഞ്ഞു നിര്‍ത്തുന്ന പിടിച്ചുപറിക്കാര്‍ കാത്തു നില്‍ക്കുന്നുണ്ട് എന്ന് പറയുന്നതുപോലെയാണ് കാര്യങ്ങളെന്നും നിലവില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും ഹംസ പ്രതികരിച്ചു.

 

Content Highlights: Minister N Shamsuddeen stated that the government has not taken any decision to dissolve the Waqf Board, though the High Court observed the government can reconstitute it if required. He added that the government is closely monitoring the cases pending before the High Court and the Supreme Court. Meanwhile, Waqf Board Chairman KS Hamza alleged that the talk of dissolution is a planned move and asserted that nobody can bypass the law

 

 

Latest