Connect with us

Business

TODAY'S GOLD RATE|കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,120 രൂപയായി(Today’s Gold Rate). ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച ഗ്രാമിന് 13,995 രൂപയും പവന് 1,11,960 രൂപയുമായിരുന്നു വില. ഈ വര്‍ഷം ജനുവരി 29നാണ് കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. പവന് 1,31,160 രൂപയായിരുന്നു അന്നത്തെ വില.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. വെള്ളി ഗ്രാമിന് 240 രൂപയിലും പവന് 2,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ പെട്ടെന്നുണ്ടായ ഇടിവ് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാണെങ്കിലും വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ സൂക്ഷ്മമായി വീക്ഷിക്കേണ്ടതുണ്ട്. വിപണിയിലെ gold price today മാറ്റങ്ങള്‍ മനസ്സിലാക്കി കൃത്യമായ gold price analysis നടത്തിയ ശേഷമേ സ്വര്‍ണ്ണം വാങ്ങുന്നതിലോ നിക്ഷേപിക്കുന്നതിലോ തീരുമാനമെടുക്കാവൂ. അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മറ്റു വഴികളില്ലാതെ വരുമ്പോള്‍ മാത്രം ഒരു അവസാനത്തെ ആശ്രയമെന്ന നിലയില്‍ സ്വര്‍ണ്ണപ്പണയത്തെ സമീപിക്കുക. സ്വര്‍ണ്ണപ്പണയമെടുക്കും മുൻപ് വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പലിശനിരക്കുകൾ താരതമ്യം ചെയ്യുക. loan against gold പദ്ധതികളെക്കുറിച്ച് കൃത്യമായി പഠിച്ച ശേഷമായിരിക്കണം ഓരോരുത്തരും gold loan apply ചെയ്യേണ്ടത്. വിപണിയിലെ today gold rate ട്രെന്റുകളും gold rate വ്യതിയാനങ്ങളും വ്യക്തമായി പരിശോധിച്ച് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക.

Content Highlights: Gold prices in Kerala witnessed a steep drop today with a reduction of Rs 1,840 per pavan. The current price for one pavan of gold stands at Rs 1,10,120 while the rate per gram fell by Rs 230 to Rs 13,765. Silver prices also saw a decline, trading at Rs 2,400 per pavan across the state.

 

Latest