National
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം; കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കം
അഞ്ച് ഇടതു പാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധവും ഡല്‍ഹിയില്‍
ന്യൂഡല്‍ഹി | മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. ഇടതു പാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധവും ഡല്‍ഹിയില്‍ നടക്കുന്നതോടെ രാജ്യവ്യാപകമായി പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുകയാണ്.
ഒക്ടോബര്‍ രണ്ടിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ ജയില്‍ നിറക്കല്‍ സമരം നടത്തുമെന്ന് സി ജെ പി പ്രഖ്യാപിച്ചു. മുംബൈ ശിവാജി പാര്‍ക്കില്‍ നിശ്ചയിച്ച സമരത്തിന് അനുമതി നിഷേധിച്ചതോടെയാണ് സി ജെ പി ജയില്‍ നിറക്കല്‍ സമരത്തിനു തീരുമാനിച്ചത്.
വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സഹായിച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് ഇന്ന് വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസിന്റെ സമരപരിപാടികള്‍ നടക്കും. ജാര്‍ഖണ്ഡില്‍ സി ഇ ഒ ഓഫീസ് ഉപരോധിക്കും. തെലങ്കാന, ബിഹാര്‍, ഗോവ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ന് ശക്തമായ പ്രതിഷേധം നടക്കും.
ഒരാഴ്ച നീളുന്ന പ്രതിഷേധത്തിനാണ് അഞ്ച് ഇടത് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടതു വിദ്യാര്‍ഥി സംഘടനകളുടെ സമരവും ഡല്‍ഹിയില്‍ നടക്കും. പ്രതിപക്ഷ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വാരണാസിയില്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന വോട്ടര്‍ ബോധവത്കരണ പരിപാടി റദ്ദാക്കി. ഘടകകക്ഷികളുടെ എതിര്‍പ്പ് മറികടന്നും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് തുടരാന്‍ തന്നെയാണ് ബി ജെ പി തീരുമാനം.
Content Highlights: Opposition parties led by Congress have intensified nationwide protests demanding Chief Election Commissioner Gyanesh Kumar’s resignation over alleged vote tampering. CJP announced a jail bharo movement after Mumbai Police denied permission for their Shivaji Park demonstration on October 2. A planned voter awareness event by Gyanesh Kumar in Varanasi was cancelled following widespread political agitation


