Connect with us

First Gear

മിനി കൂപ്പര്‍ ഇലക്ട്രിക്കും പോള്‍ സ്മിത്ത് എഡിഷനും ഇന്ത്യന്‍ വിപണിയിലേക്ക്; പ്രീ ബുക്കിംഗ് ആരംഭിച്ചു

നവംബര്‍ 27 നാണ് കാറുകള്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മിനി ഇന്ത്യ, തങ്ങളുടെ പുതിയ ഓള്‍ ഇലക്ട്രിക് മിനി കൂപ്പര്‍ എസ് ഇ, മിനി പോള്‍ സ്മിത്ത് എഡിഷന്‍ എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇരു മോഡലുകളുടെയും പ്രീ ലോഞ്ച് ബുക്കിംഗുകള്‍ കമ്പനി ആരംഭിച്ചു. നവംബര്‍ 27 നാണ് കാറുകള്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യ തലമുറ മോഡലിന്റെ വില്‍പ്പന നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് രണ്ടാം തലമുറ ഇലക്ട്രിക് കൂപ്പര്‍ എസ് ഇ രാജ്യത്തെത്തുന്നത്. പുതിയ തലമുറ ഉപഭോക്താക്കളെ പ്രധാനമായും ലക്ഷ്യമിടുന്നതിനാല്‍, ഈ ഹാച്ച്ബാക്കിന്റെ പ്രാദേശിക നിര്‍മ്മാണം സംബന്ധിച്ച പ്രഖ്യാപനം ലോഞ്ചിങ് വേളയില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിനിയുടെ തനതായ ഗോ കാര്‍ട്ട് ഡ്രൈവിംഗ് അനുഭവം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ കൂപ്പര്‍ എസ് ഇ വരുന്നത്. ഇന്ത്യയിലെത്തുന്ന മോഡലില്‍ 218 ബി എച്ച് പി കരുത്തും 330 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് വീല്‍ ഡ്രൈവ് മോട്ടോറാണ് നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 402 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 54.2 സണവ ബാറ്ററി പാക്കാണ് വാഹനത്തിലുള്ളത്.

പ്രശസ്ത ബ്രിട്ടീഷ് ഡിസൈനര്‍ പോള്‍ സ്മിത്തിന്റെ ലോകപ്രശസ്തമായ ക്ലാസിക് വിത്ത് എ ട്വിസ്റ്റ് എന്ന ഡിസൈന്‍ ശൈലിയിലാണ് പോള്‍ സ്മിത്ത് എഡിഷന്‍ ഒരുക്കിയിട്ടുള്ളത്. മിനി കൂപ്പര്‍ എസ്, മിനി കണ്‍വെര്‍ട്ടിബിള്‍, മിനി കൂപ്പര്‍ എസ് ഇ എന്നീ മൂന്ന് വേരിയന്റുകളില്‍ ഈ പ്രത്യേക പതിപ്പ് ലഭ്യമാകും. കാറിന്റെ പുറംഭാഗത്തും ഇന്റീരിയറിലുമായി 20ലധികം സവിശേഷ ഡിസൈന്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റേറ്റ്മെന്റ് ഗ്രേ, ഇന്‍സ്പയേര്‍ഡ് വൈറ്റ് , മിഡ്നൈറ്റ് ബ്ലാക്ക് മെറ്റാലിക് എന്നീ മൂന്ന് എക്സ്റ്റീരിയര്‍ പെയിന്റ് ഫിനിഷുകളിലാണ് ഈ മോഡല്‍ തിരഞ്ഞെടുക്കാനാവുക. ഇതില്‍ 1959ലെ ക്ലാസിക് മിനി ഓസ്റ്റിന്‍ സെവന്റെ നിറത്തെ അനുസ്മരിപ്പിക്കുന്ന നീലകലര്‍ന്ന ഗ്രേ ഷേഡാണ് സ്റ്റേറ്റ്മെന്റ് ഗ്രേ. പഴയ ക്ലാസിക് മിനി ബീജ് നിറത്തിനുള്ള ആദരമായാണ് ഇന്‍സ്പയേര്‍ഡ് വൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: Mini India has opened pre-bookings for the new all-electric Mini Cooper SE and the Mini Paul Smith Edition ahead of their November 27 launch. The electric hatchback offers 218 bhp and a 402 km range. Meanwhile, the Paul Smith Edition features over 20 bespoke styling elements across three variants.
---- facebook comment plugin here -----

Latest