Kerala
മാനസിക പീഡനം; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍
അസോഷ്യേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എതിരെയാണ് 12 വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്
കോഴിക്കോട് | അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് കാണിച്ച് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കോളേജ് പ്രിന്‍സിപ്പലിനും പി ജി ഗ്രീവന്‍സ് സെല്ലിനും പരാതി നല്‍കി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ജാതി അധിക്ഷേപത്തെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നിന്നും ആരോപണം ഉയരുന്നത്.
അസോഷ്യേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എതിരെയാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്. പരസ്യ അധിക്ഷേപങ്ങളും അവഹേളനവും മാസങ്ങളായി തുടരുന്നുണ്ടെന്നും മാനസിക പീഡനത്തെ തുടര്‍ന്ന് ചില വിദ്യാര്‍ഥികള്‍ വിഷാദ രോഗത്തിലായെന്നും പരാതിയില്‍ പറയുന്നു.
അധ്യാപികമാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ പി ജി വിദ്യാര്‍ഥികളായ 12 പേരാണ് പരാതിക്കാര്‍. മെഡിക്കല്‍ പി ജി അസോസിയേഷന്റെ നേതൃത്വത്തിലും വ്യക്തിപരമായും പരാതികള്‍ നല്‍കിയതായാണ് വിവരം. വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. സജീത്ത് കുമാര്‍ പറഞ്ഞു.


