Connect with us

National

ബംഗാളില്‍ വിജയം ആവര്‍ത്തിച്ചതിനു ശേഷം താന്‍ ഡല്‍ഹി കീഴടക്കും: മമത ബാനര്‍ജി

ബംഗാളില്‍ ബി ജെ പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരുടേയും പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി

Published

|

Last Updated

കൊല്‍ക്കത്ത | ബംഗാളില്‍ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിച്ചതിനു ശേഷം തന്റെ ലക്ഷ്യം ഡല്‍ഹിയായിരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാള്‍ പിടിച്ചടക്കിയ ശേഷം താന്‍ ഡല്‍ഹി കീഴടക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി ബി ജെ പിക്കെതിരെയുള്ള പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.

ബംഗാളില്‍ ബി ജെ പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരുടേയും പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ബി ജെ പി പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ കൊണ്ടുവന്നു നിയമിച്ചെങ്കിലും തങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ല. അനീതിക്കെതിരെയാണ് തങ്ങളുടെ പോരാട്ടം. ബംഗാളിലാണ് താന്‍ ജനിച്ചത്. ബംഗാളില്‍ തന്നെ മരിക്കുകയും ചെയ്യും. ബംഗാളില്‍ മാത്രമല്ല, ഡല്‍ഹിയില്‍ നിന്നും ബി ജെ പിയെ പുറത്താക്കണുമെന്നും മമത പറഞ്ഞു. വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

ഝാല്‍ഗ്രാമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഝാല്‍ മുറി’ (ബംഗാളി ലഘുഭക്ഷണം) കഴിക്കാനായി വാഹനം നിര്‍ത്തിയത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത നാടകമാണെന്ന് മമത ആരോപിച്ചു. വോട്ട് പിടിക്കാനായി ആദ്യം ‘ചായക്കാരന്‍’ പരിവേഷമായിരുന്നു. ഇപ്പോള്‍ അത് ‘ഝാല്‍ മുറി’ ആയി മാറിയിരിക്കുന്നു. ഭക്ഷണത്തെയും വ്യക്തിത്വത്തെയും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെയും മമത വിമര്‍ശിച്ചു.

Latest