Aksharam Education
നമുക്ക് ചുറ്റുമുള്ള അത്ഭുത ഔഷധസസ്യങ്ങളെ പരിചയപ്പെടാം
ഔഷധസസ്യങ്ങൾ പ്രകൃതി നമുക്ക് നൽകിയ വിലമതിക്കാനാവാത്ത സമ്പത്താണ്. ഇവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സംരക്ഷിക്കുകയും വരുംതലനമുക്ക് ചുറ്റുമുള്ളമുറകൾക്കായി നിലനിർത്തുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
പ്രകൃതിയിൽ നമുക്ക് ചുറ്റും ധാരാളം ഔഷധസസ്യങ്ങളുണ്ട്. പണ്ടുകാലം മുതൽക്കേ മനുഷ്യർ ഇവയുടെ ഇല, തണ്ട്, വേര് തുടങ്ങിയ ഭാഗങ്ങൾ ചികിത്സക്കായി ഉപയോഗിക്കുന്നു. നമുക്ക് ചുറ്റുമുള്ള ഈ സസ്യങ്ങൾ വളരെ ഔഷധ പ്രധാനമുള്ളവയാണ്. ഇവയിൽ പ്രധാനപ്പെട്ടവയാണ് തുളസി, കീഴാർനെല്ലി, ആര്യവേപ്പ്, കുറുന്തോട്ടി, കറ്റാർവാഴ തുടങ്ങിയവ.
തുളസി
നമ്മുടെ വീടിന്റെ പരിസരങ്ങളിലും മറ്റും കാണപ്പെടുന്ന സസ്യമാണ് തുളസി. പരമ്പരാഗതമായി ചുമ, ജലദോഷം തുടങ്ങിയ ചികിത്സക്കായി ഇത് ഉപയോഗിക്കുന്നു. ഔഷധങ്ങളുണ്ടാക്കാൻ പ്രധാനമായും ഇലയാണ് ഉപയോഗിക്കുന്നത്. ഈ സസ്യത്തിന് നല്ല ഗന്ധമുള്ളതിനാൽ ഇത് സുഗന്ധ സസ്യമായും വളർത്തുന്നു. നമ്മുടെ സംസ്കാരവുമായും തുളസിക്ക് നല്ല ബന്ധമുണ്ട്.
കീഴാർനെല്ലി
നമ്മുടെ പറമ്പുകളിലും മറ്റു വഴികളിലും ഈർപ്പമുള്ള സ്ഥലത്ത് കാണുന്ന സസ്യമാണ് കീഴാർനെല്ലി. ഈ സസ്യത്തിന്റെ ഇലകളുടെ താഴ്ഭാഗത്ത് വൃത്താകൃതിയിലുള്ള കായ്കൾ കാണപ്പെടുന്നു. ഇവയാണ് കീഴാർനെല്ലിയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഈ സസ്യത്തെ ആയുർവേദ ചികിത്സക്കും കരളിന്റെ ആരോഗ്യപരമായ നിലനിൽപ്പിനും ഔഷധമായി ഉപയോഗിക്കുന്നു. ചിലർ പരമ്പരാഗതമായി മൂത്ര സംബന്ധമായ ചികിത്സക്കും ഉപയോഗിക്കാറുണ്ട്. ഈർപ്പമള്ള മണ്ണിൽ ഇവ നന്നായി വളരുന്നു. നല്ല പരിപാലനം ആവശ്യമില്ലെങ്കിലും മികച്ച രീതിയിൽ വളരുന്ന സസ്യമാണ് കീഴാർനെല്ലി.
ആര്യവേപ്പ്
നമ്മുടെ ചുറ്റും ധാരാളം കാണുന്ന സസ്യമാണ് ആര്യവേപ്പ്. ഇതിന്റെ ഇലകൾക്ക് കൈപ്പ് രുചിയാണ്. ആര്യവേപ്പിന്റെ വിത്തുകൾ, തൊലി, ഇലകൾ, എണ്ണ തുടങ്ങിയവ ഔഷധത്തിന് ഉപയോഗിക്കുന്നു. ആര്യവേപ്പില പരമ്പരാഗതമായി ചില ചർമ പരിചരണത്തിന് ഉപയോഗിക്കുന്നു. വേപ്പെണ്ണയും വേപ്പിന്റെ മറ്റ് ഭാഗങ്ങളും ജൈവകീടനിയന്ത്രണത്തിൽ ഉപയോഗിക്കുന്നു. കേരളക്കാർക്ക് പ്രിയപ്പെട്ടതാണ് ഈ സസ്യം. ധാരാളം സൂര്യപ്രകാശമുള്ള സ്ഥലത്ത് ഇവ നന്നായി വളരും. വളർന്നു കഴിഞ്ഞാൽ വരണ്ട കാലവസ്ഥയേയും അതിജീവിക്കാൻ കഴിയുന്ന സസ്യമാണി.
കുറുന്തോട്ടി
പറമ്പുകളിലും തുറസ്സായ സ്ഥലങ്ങളിലും കാണപ്പെടുന്ന ചെറിയ സസ്യമാണ് കുറുന്തോട്ടി. ചെറിയ മഞ്ഞ നിറത്തിലുള്ള പൂക്കളാണ്ഇതിന്റെ ആകർഷകം. ഇവയെ ആയുർവേദത്തിലുള്ള ചില പരമ്പരാഗതമായ ഔഷധങ്ങളിൽ ഉപയോഗിക്കുന്നു. ശരീര വേദനയുമായി ബന്ധപ്പെട്ട ഔഷധങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. കുറുന്തോട്ടിയുടെ വളർച്ചക്ക് സൂര്യപ്രകാശം ആവശ്യമാണ്. സാധാരണ മണ്ണിൽ വളരാൻ കഴിയുന്ന സസ്യമാണ് കുറുന്തോട്ടി.
കറ്റാർവാഴ
കറ്റാർവാഴ കട്ടിയുള്ള ഇലകളുള്ള സസ്യമാണ്. ഇതിന്റെ ഇലകൾക്കുള്ളിൽ ജെൽ കാണപ്പെടുന്നു. സൗന്ദര്യവർധക വസ്തുകളിലും ചർമ പരിചരണ വസ്തുക്കളിലും ഇവയെ ഉപയോഗിക്കുന്നു. ചെറിയ പൊള്ളലുകളുണ്ടായാൽ ഔഷധമായി ഈ സസ്യത്തെ ഉപയോഗിക്കാം. നമ്മുടെ പരിസരങ്ങളിൽ ധാരാളം കാണപ്പെടുന്ന ഔഷധ സസ്യമായ കറ്റാർവാഴയുടെ വളർച്ചക്ക് സൂര്യ പ്രകാശവും വെള്ളവും ആവശ്യമാണ്. ഇവയെ ചട്ടിയിൽ എളുപ്പത്തിൽ വളർത്താൻ കഴിയും.
Content Highlights:
Common medicinal plants like Thulasi, Keezharnelli, Neem, Kurunthotti, and Aloe Vera offer essential health remedies. They help treat coughs, support liver function, improve skin health, and ease body pain. These easily grown herbs play a key role in traditional and modern natural wellness practices.





