Connect with us

UAE

ഫ്രഞ്ച് പ്രസിഡന്റ് യു എ ഇയിലെത്തി

ഫ്രഞ്ച് പ്രസിഡന്റ്ഇമ്മാനുവൽ മാക്രോണിനെ യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ നേരിട്ടെത്തി സ്വീകരിച്ചു.

Published

|

Last Updated

അബൂദബി| ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ്ഇമ്മാനുവൽ മാക്രോണിനെ യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ നേരിട്ടെത്തി സ്വീകരിച്ചു. അബൂദബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഫ്രഞ്ച് പ്രസിഡന്റിന് ആചാരപരമായ ഔദ്യോഗിക സ്വീകരണമാണ് നൽകിയത്.

അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ തുടങ്ങിയവരും വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സാമ്പത്തിക, നയതന്ത്ര, സാംസ്‌കാരിക മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ചകൾ നടത്തും.

Content Highlights:
French President Emmanuel Macron arrived in the UAE on an official visit and was warmly received by UAE President Sheikh Mohamed bin Zayed Al Nahyan at Zayed International Airport in Abu Dhabi. The leaders will discuss strengthening bilateral relations, economic cooperation, and strategic partnerships between the two nations.