Connect with us

Business

TODAY'S GOLD RATE|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് കുറഞ്ഞത് 640 രൂപ

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13,490 രൂപയാണ് വില

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 640 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്(Today’s Gold Rate). ഇതോടെ കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി.

അന്താരാഷ്ട്ര സ്വര്‍ണ വിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വിപണിയിലെ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ഉചിതമാണ്. നിലവിലെ gold price today വിലവിവരങ്ങളും gold price analysis ട്രെൻഡുകളും വിലയിരുത്തി മാത്രം മുന്നോട്ട് പോവുക. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക അത്യാഹിത ഘട്ടങ്ങളില്‍ അല്ലാതെ, ലോൺ അഗൈൻസ്റ്റ് ഗോൾഡ് (loan against gold) അല്ലെങ്കില്‍ ഗോൾഡ് ലോൺ (gold loan) പോലുള്ള കടബാധ്യതകളിലേക്ക് പെട്ടെന്ന് എടുത്തുചാടാതിരിക്കുക. ആഭരണ വിപണിയിലെ തത്സമയ മാറ്റങ്ങളും today gold rate നിലവാരവും മനസ്സിലാക്കി, വിവേകപൂര്‍ണ്ണമായ തീരുമാനങ്ങള്‍ എടുക്കുക. ആരെങ്കിലും gold loan apply ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, വിപണിയിലെ റിസ്കുകൾ പൂര്‍ണ്ണമായി പരിശോധിച്ച് ഉറപ്പുവരുത്തുക മാത്രം ചെയ്യുക.

Content Highlights: Gold prices in Kerala have decreased, with 22-carat gold dropping by Rs 80 per gram and Rs 640 per sovereign. The updated market price stands at Rs 13,490 per gram and Rs 1,07,920 per sovereign. Meanwhile, silver prices remain stable across the state without any notable fluctuations.

Latest