Kerala
മാടായി സഹകരണ കോളജ് നിയമന വിവാദം; നടപടിയെടുത്ത് കോണ്‍ഗ്രസ്സ്
ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ണൂര്‍ ഡി സി സി
കണ്ണൂര്‍ | മാടായി സഹകരണ കോളജിലെ നിയമന വിവാദത്തില്‍ ഡയറക്ടർ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ നടപടിയുമായി കോണ്‍ഗ്രസ്സ്. അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് വിലയിരുത്തിയാണ് കണ്ണൂര്‍ ഡി സി സിയുടെ നടപടി.
കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള കോളജില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന് നിയമനം നല്‍കിയെന്നായിരുന്നു പരാതി. നടപടിയില്‍ പ്രാദേശിക കോൺഗ്രസ്സ് പ്രതിഷേധം തുടരുകയായിരുന്നു. പാർട്ടി ഭാരവാഹികള്‍ അടക്കം നിരവധി പേര്‍ രാജിവെച്ചു. കോണ്‍ഗ്രസ്സ് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റിയിലെ 39 അംഗങ്ങളും രാജി നല്‍കി.
ഭരണസമിതി ചെയര്‍മാന്‍ എം കെ രാഘവനെതിരെ കെ പി സി സിക്ക് റിപോര്‍ട്ട് നല്‍കിയതായും സൂചനയുണ്ട്.
---- facebook comment plugin here -----