Connect with us

master mind 21

മാസ്റ്റര്‍ മൈന്‍ഡ് 21 സഊദി ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി; ബഹ്റൈന് മൂന്നാം സ്ഥാനം

ആറ് രാജ്യങ്ങളില്‍ നിന്നുമുള്ള വിജയികള്‍ ഇന്നലെ ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചപ്പോള്‍ സഊദിയില്‍ നിന്നുമുള്ള അമ്മാര്‍ മുഹമ്മദ് ഒന്നാം സ്ഥാനവും ഫാത്തിമ ഹുദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

Published

|

Last Updated

ദുബൈ | ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ഐ സി എഫ് നേതൃത്വത്തില്‍ നടന്ന മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് മത്സരങ്ങള്‍ക്ക് ഗ്രാന്‍ഡ് ഫിനാലെയോടെ തിരശീല വീണു. ആറ് രാജ്യങ്ങളില്‍ നിന്നുമുള്ള വിജയികള്‍ ഇന്നലെ ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചപ്പോള്‍ സഊദിയില്‍ നിന്നുമുള്ള അമ്മാര്‍ മുഹമ്മദ് ഒന്നാം സ്ഥാനവും ഫാത്തിമ ഹുദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം ബഹ്റൈനില്‍ നിന്നുള്ള മുഹമ്മദ് യൂനുസ് ആണ് നേടിയത്.

നബി(സ) സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തില്‍ നടന്ന റബീഉല്‍ അവ്വല്‍ കാമ്പയിന്റെ ഭാഗമായി ഗള്‍ഫ് നാടുകളിലെ മദ്റസ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മുഹമ്മദ് നബി(സ) നുബുവ്വതിന് മുന്‍പ് എന്ന വിഷയത്തില്‍ ഓരോ രാജ്യത്തെയും സെന്റര്‍ തലങ്ങളില്‍ ആയിരുന്നു ആദ്യ റൗണ്ട് ക്വിസ് മത്സരം. രണ്ടാം റൗണ്ടില്‍ സെന്റര്‍ വിജയികള്‍ നാഷണല്‍ തലത്തില്‍ മത്സരിച്ചു. നാഷണല്‍ വിജയികളാണ് ഗള്‍ഫ് തല ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുത്തത്.

ഒന്നാം സമ്മാനത്തിനര്‍ഹനായ അമ്മാര്‍ മുഹമ്മദ് റിയാളിലെ രിസലത്തുല്‍ ഇസ്ലാം മദ്രസയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. രണ്ടാം സ്ഥാനത്തെത്തിയ ഫാത്തിമ ഹുദ ജിദ്ദയിലെ ഇമാം റാസി മദ്‌റസയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്നാം സ്ഥാനത്തെത്തിയ മുഹമ്മദ് യൂനുസ് ബഹ്റൈന്‍ ഉമ്മുല്‍ ഹസമിലെ ത അലീമുല്‍ ഖുര്‍ആന്‍ മദ്റസ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

വിജയികളെ ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ആറ്റക്കോയ തങ്ങളും സെക്രട്ടറി അസീസ് സഖാഫി മമ്പാടും അഭിനന്ദിച്ചു.

Latest