Connect with us

theft case

ഗുരുവായൂരില്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ മോഷണം

മൂന്ന് കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടു

Published

|

Last Updated

തൃശ്ശൂര്‍ | ഗുരുവായൂരില്‍ പ്രവാസിയായ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ മോഷണം. മൂന്ന് കിലോ സ്വര്‍ണം നഷ്ടപ്പെട്ടു. കുരഞ്ഞിയൂര്‍ ബാലന്‍ എന്ന വ്യാപാരിയുടെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സി സി ടി വി കേന്ദ്രീകരിച്ചാണ് അന്വേഷണം. മോഷണത്തിന് ഒന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഒന്നേമുക്കാല്‍ കോടി രൂപ വിലയുണ്ടെന്നാണ് പോലീസ് പറയുന്നത്.

Latest