Connect with us

National

കോടികളുടെ ലഹരി മരുന്ന് കടത്ത്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്ത്രീയും സഹായിയും അറസ്റ്റില്‍

നേരത്തെ 12 കേസുകളില്‍ പ്രതിയായ പാര്‍വതി (42), ഇവരുടെ സഹായിയും അംഗരക്ഷകനുമെന്ന് സംശയിക്കുന്ന വികാസ് കുമാര്‍ (ഷാനു-30) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുതല്‍ രാജസ്ഥാന്‍ വരെ നീളുന്ന അന്തര്‍സംസ്ഥാന ലഹരിമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട് സ്ത്രീയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ 12 കേസുകളില്‍ പ്രതിയായ പാര്‍വതി (42), ഇവരുടെ സഹായിയും അംഗരക്ഷകനുമെന്ന് സംശയിക്കുന്ന വികാസ് കുമാര്‍ (ഷാനു-30) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഹെറോയിന്‍, പണം, സ്വര്‍ണം, വെള്ളി എന്നിവ പിടിച്ചെടുത്തു.

വടക്കന്‍ ഡല്‍ഹിയിലെ ബവാനയിലുള്ള ന്യൂ സനോത്ത് കോളനിയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ദീര്‍ഘകാലമായി ലഹരിമരുന്ന് ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാര്‍വതിക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (NDPS) നിയമപ്രകാരവും എക്‌സൈസ് നിയമപ്രകാരവും 12 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയ പോലീസ് സ്റ്റേഷന്‍ സൂക്ഷിക്കുന്ന ‘ബാഡ് ക്യാരക്ടര്‍ ഹിസ്റ്ററി ഷീറ്റിലും’ ഇവരുടെ പേരുണ്ട്.

ന്യൂ സനോത്ത് കോളനിയില്‍ ലഹരിമരുന്ന് വിതരണ ശൃംഖല പ്രവര്‍ത്തിക്കുന്നതായി സെപ്തംബര്‍ 23-ന് ഡല്‍ഹിയിലെ ഔട്ടര്‍ നോര്‍ത്ത് ഡിസ്ട്രിക്റ്റ് ആന്റി-നാര്‍ക്കോട്ടിക്‌സ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന് പിന്നാലെയാണ് അറസ്റ്റ്. കോളനിയിലെ ഒരു വീടിന്റെ രണ്ടാം നിലയില്‍ റെയ്ഡ് നടത്തിയ പോലീസ് സംഘം പാര്‍വതിയെയും അവരോടൊപ്പം താമസിച്ചിരുന്ന വികാസ് കുമാറിനെയും പിടികൂടുകയായിരുന്നു. അറസ്റ്റ് സമയത്ത് പാര്‍വതിയുടെ പക്കല്‍ നിന്ന് 1.5 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ആരാണ് പാര്‍വതി?
നിയാസ് എന്നയാളുടെ ഭാര്യയായ പാര്‍വതി, ബവാനയിലെ ന്യൂ സനോത്ത് കോളനിയില്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ബവാനയിലെ ജെ ജെ കോളനിയാണ് ഇവരുടെ സ്ഥിരവിലാസമായി രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലുള്ള സാന്ത് നഗര്‍ സ്വദേശിയായ വികാസ് കുമാര്‍ എന്ന ‘ഷാനു’വിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

ലഹരിമരുന്ന് കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പാര്‍വതി ഒരു വീട് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 1.204 കിലോഗ്രാം ഹെറോയിന്‍, 64.62 ലക്ഷം രൂപ, സ്വര്‍ണം-വെള്ളി ആഭരണങ്ങള്‍, രണ്ട് കാറുകള്‍ എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. പാര്‍വതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 56.69 ലക്ഷം രൂപയുടെ പണം, 355 ഗ്രാം സ്വര്‍ണം, 161 ഗ്രാം വെള്ളി, നാല് വസ്തുവകകളുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. ലഹരിമരുന്ന് കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് ഈ പണവും ആഭരണങ്ങളും സ്വത്തുക്കളും സമ്പാദിച്ചതെന്ന് പോലീസ് പറയുന്നു. പിടിച്ചെടുത്ത ലഹരിമരുന്നിന് 1.5 കോടിയിലധികം രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്.

Content Highlights:
Police have busted a multi-crore drug trafficking operation and arrested two key suspects. The arrested individuals include a woman involved in numerous criminal cases and her primary accomplice. Law enforcement agencies recovered a substantial quantity of illegal narcotics during the raid.

 

 

 

---- facebook comment plugin here -----

Latest