Connect with us

Kerala

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു; നാല് പേര്‍ക്ക് ഗുരുതര പരുക്ക്

കെട്ടിടത്തില്‍ ബേക്കറി ബോര്‍മ്മ നടത്തിവരികയായിരുന്നു സതീശന്‍

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശി സതീശന്‍ ആണ് മരിച്ചത്. ദില്‍ഷാദ് ഗാര്‍ഡനടുത്തുള്ള താഹിര്‍പുരിലാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കെട്ടിടത്തില്‍ ബേക്കറി ബോര്‍മ്മ നടത്തിവരികയായിരുന്നു സതീശന്‍

വൈകീട്ട് നാലരോയോടെയാണ് അപകടം ഉണ്ടായത്. തകര്‍ന്ന് വീണ് കെട്ടിടത്തിനടിയില്‍പ്പെട്ട സതീശനെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സതീശന്റെ മൃതദേഹം നിലവില്‍ ദില്‍ഷാദ് ഗാര്‍ഡനിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.സബിതയാണ് സതീശന്റെ ഭാര്യ. മകള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്.

Content Highlights: A Malayali native of Palakkad named Satheesan died in a building collapse at Tahirpur in Delhi. Four others were critically injured in the incident that occurred around 4 PM. Satheesan, who ran a bakery, leaves behind his wife Sabitha and daughter.

---- facebook comment plugin here -----

Latest