Kerala
ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം
ഇന്ന് വൈകിട്ട് 7.15ഓടെയാണ് സംഭവം. ഹോട്ടലിന്റെ മുകളിലെ നിലയില്‍ നിന്ന് തീ പെട്ടെന്ന് മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു.
കൊച്ചി | ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം. ഇന്ന് വൈകിട്ട് 7.15ഓടെയാണ് സംഭവം. ഹോട്ടലിന്റെ മുകളിലെ നിലയില്‍ നിന്ന് തീ പെട്ടെന്ന് മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തിവരികയാണ്.
മുംബൈയില്‍ നിന്നെത്തിയ രണ്ട് യുവതികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. സംഭവസമയത്ത് ഇവര്‍ മുറിയിലുണ്ടായിരുന്നില്ല. മുകളിലെ നില ഏകദേശം പൂര്‍ണമായും കത്തിയ നിലയിലാണ്. കടലോര മേഖലയായതിനാല്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് സമീപ ഭാഗങ്ങളിലേക്കും തീ പടര്‍ന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് നൂറ്റാണ്ട് മുമ്പ് 1808ല്‍ നിര്‍മിച്ച പൈതൃക കെട്ടിടമാണ് കോഡാര്‍ ഹൗസ്. ഫോര്‍ട്ട് കൊച്ചിയിലെ ടവര്‍ റോഡില്‍, വാസ്‌കോ ഡ ഗാമ സ്‌ക്വയറിനും ചൈനീസ് വലകള്‍ക്കും സമീപത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇത് നിലവില്‍ ഹോട്ടലായി പ്രവര്‍ത്തിച്ചു വരികയാണ്. കൊച്ചിയുടെ ജൂതപാരമ്പര്യത്തിന്റെ ശേഷിപ്പു കൂടിയാണ് കെട്ടിടം.
Content Highlights:
A major fire broke out at the Kodar House Hotel located in Fort Kochi. Fire brigade units rushed to the scene immediately to control the blaze. Firefighters are currently engaged in active rescue and firefighting operations to secure the building.




