Connect with us

Kerala

മസാല ബോണ്ട് കേസ്; തോമസ് ഐസക്ക് ഇന്ന് ഇഡിക്ക് മുമ്പാകെ ഹാജരാകില്ല

ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്നും അതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നുമാണ്  ഐസക്കിന്റെ നിലപാട്.

Published

|

Last Updated

കൊച്ചി| മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക്ക് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇന്ന് ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരുന്നു. കേസില്‍ ഇത് ആറാം തവണയാണ് ഐസക്കിന് ഇ ഡി നോട്ടീസ് നല്‍കുന്നത്.

ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്നും അതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നുമാണ്  ഐസക്കിന്റെ നിലപാട്. വിദേശത്തുനിന്നും മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ വിനിയോഗിച്ചതില്‍ ഫെമ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ ഡി ആരോപണം.

അതേസമയം കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ പുതിയ നോട്ടീസ് അയച്ചതില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ഇ.ഡിയോട് നിര്‍ദ്ദേശിച്ചിരുന്നു.

 

 

 

Latest